വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ ചെയ്യേണ്ടത്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി ഡിസംബർ 9-നും 11-നും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എളുപ്പത്തില്‍ എങ്ങനെ അറിയാം എന്ന് നമുക്ക് പരിശോധിക്കാം.
വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിനായി, ആദ്യം www.sec.kerala.gov.in എന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടല്‍ സന്ദർശിക്കുക. അവിടെ ‘സിറ്റിസണ്‍ രജിസ്‌ട്രേഷൻ’ വഴി പേര്, മൊബൈല്‍ നമ്ബർ, പാസ്‌വേർഡ് എന്നിവ നല്‍കി പ്രൊഫൈല്‍ സൃഷ്ടിക്കണം. മൊബൈല്‍ നമ്ബർ ആയിരിക്കും ലോഗിൻ യൂസർ നെയിം. ലോഗിൻ ചെയ്ത ശേഷം, ‘വോട്ടർ സർവീസസ്’ എന്ന ഓപ്ഷനില്‍ നിന്ന് ‘സെർച്ച് വോട്ടർ’ തെരഞ്ഞെടുക്കുക. ഇതിലൂടെ സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ നിങ്ങളുടെ പേര് വോട്ടർ പട്ടികയില്‍ തിരയാൻ സാധിക്കുന്നതാണ്.
വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേര് തിരയുന്നതിനായി, അപേക്ഷിക്കുമ്ബോള്‍ നല്‍കിയ പേര്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയ വോട്ടർ തിരിച്ചറിയല്‍ കാർഡ് നമ്ബർ, അല്ലെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയ പുതിയതോ പഴയതോ ആയ നമ്ബർ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുമ്ബോള്‍, വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ സ്ക്രീനില്‍ കാണിക്കുന്നതായിരിക്കും.
