സ്വർണവില ഉയരങ്ങളിലേക്ക് : ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,800 രൂപ
പ്രതീക്ഷകളെ തകർത്തെറിഞ്ഞ് സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വിലയില്‍ മാറ്റം വന്നത്. രാവിലെ പവന് 90360 രൂപയായിരുന്നെങ്കില്‍ ഉച്ച കഴിഞ്ഞപ്പോള്‍ 90800 രൂപയായി വില ഉയർന്നു,
ഇന്ന് (നവംബർ 11) ഒറ്റയടിക്ക് 1,800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിലസ 92,600 ആയി. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്ബോള്‍ പോക്കറ്റ് കാലിയാകും. ഒരു ഗ്രാമിന് 11,575 രൂപയാണ് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ടണ്‍ കണക്കിന് സ്വർണമാണ് ഓരോ വർഷവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
മറ്റ് കാരറ്റ് സ്വർണത്തിന്റെ വില എത്ര?
ഏറ്റവും കുറഞ്ഞ കാരറ്റായ 9 കാരറ്റിന് ഗ്രാം വിലയില്‍ 90 രൂപ വര്‍ധിച്ച് 4775 രൂപയായി. പവന് 38200 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 185 രൂപ വർദ്ധിച്ച് 9525 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഒരു പവന് 76200 രൂപയാണ് വില. 14 കാരറ്റ് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 7420 രൂപയായും ഉയർന്നു. പവന് 59360 രൂപയാണ് വില.
സ്വർണവില ഇനിയും ഉയരുമോ?
നിലവിലെ സാഹചര്യത്തില്‍ വില വീണ്ടും ഉയരുമെന്നാണ് വിവരം. രാജ്യാന്തര വിപണിയിലെ വർദ്ധനവാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ 40 ദിവസത്തോളമായി തുടർന്നിരുന്ന ഭരണസ്തംഭനത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഡെമോക്രാറ്റുകളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഷട്ട്ഡൗണ്‍ നീങ്ങിയത്. വൈകാതെ പുതിയ ബില്ല് അവതരിപ്പിക്കുകയും ശമ്ബളം വിതരണം തുടരുകയും ചെയ്യുമെന്ന വിവരം പുറത്ത് വന്നതോടെയാണ് സ്വർണവില ഉയർന്നത്.
അതേസമയം, നവംബർ 20ന് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്വർണവിലയില്‍ ഇടിവുണ്ടാകും. ഡോളര്‍ കരുത്ത് കൂടുകയും ഓഹരി വിപണിയിലക്ക് നിക്ഷേപം വരികയും ചെയ്താല്‍ സ്വർണവില കുറഞ്ഞേക്കും.
