September 3, 2025

എംഫാം പ്രവേശനം ; സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം

Share

 

കേരളത്തിലെ ഫാർമസി പോസ്റ്റ് ഗ്രാജ്വേറ്റ് (എംഫാം) കോഴ്സിലെ സർക്കാർ ഫാർമസി കോളേകളിലെ സീറ്റുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും പ്രവേശനത്തിനായി കേരള പ്രവേശനപരീക്ഷ കമ്മീഷണർ അപേക്ഷ ക്ഷണിച്ചു. കോഴ്സ ദൈർഘ്യം രണ്ടുവർഷം (നാല് സെമസ്റ്റർ).

 

കോളേജുകള്‍

 

സർക്കാർ വിഭാഗത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ സർക്കാർ മെഡിക്കല്‍ കോളേജുകളിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കല്‍ സയൻസസിലാണ് പ്രോഗ്രാം ഉള്ളത്. ഇവിടെ 2025- ല്‍ വിവിധ സ്പെഷലൈസേഷനുകളിലായി യഥാക്രമം 40,20, 20, 31 സിറ്റുകള്‍ ഉണ്ട്.

 

സ്വകാര്യ സ്വാശ്രയ വിഭാഗത്തില്‍ 2024-25ല്‍ 28 കോളേജുകളില്‍ പ്രോഗ്രാം ലഭ്യമായിരുന്നു. ഓരോ സ്വാശ്രയ ഫാർമസി കോളേജിലെയും 50 ശതമാനം സീറ്റാണ് സർക്കാർ ക്വാട്ടയില്‍ ഉള്ളത്, കോളേജുകളുടെ അന്തിമപട്ടിക കേന്ദ്രീകൃത അലോക്മെൻറിനുമുൻപ് പ്രസിദ്ധീകരിക്കും. സർക്കാർ ഫാർമസി കോളേജിലെ പ്രതിവർഷ ട്യൂഷൻ ഫീ 28,950 രൂപ. മറ്റുചില ഫീയും ഉണ്ടാകും. സ്വാശ്രയ കോളേജ് ഫീ അലോക്മെൻറിനുമുൻപ് പ്രഖ്യാപിക്കും.

 

യോഗ്യത

 

അംഗീകൃത ബിഫാം ബിരുദം വേണം. ബിരുദം കേരളത്തിലെ ഒരു സർവകലാശാലയില്‍ നിന്നുള്ളതോ മറ്റു സർവകലാശാലയുടേതെങ്കില്‍, തത്തുല്യമെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് അംഗീകരിച്ചതോ ആകണം. കേരളത്തിന്റെ പുറത്തു ബിരുദമെടുത്തവരുടെ ബിരുദം പ്രവേശനത്തിന്റെ ഭാഗമായി അക്കാദമിക് ഡേറ്റ നല്‍കേണ്ട അവസാനതിയതിയടക്കം കേരള യൂണിവേഴസിറ്റി ഓഫ് ഹെല്‍ത്ത് സയൻസ് അംഗീകരിച്ചിരിക്കണം.

 

ബിഫാമിന്റെ രണ്ട്, മൂന്ന്, നാല് വർഷ പരീക്ഷകളിലായി മൊത്തം 55 ശതമാനം മാർക്ക് (പട്ടികവിഭാ ഗക്കാർക്ക് 50 ശതമാനം) വേണം. സർവീസ് ക്വാട്ടയില്‍ അപേക്ഷി ക്കുന്ന ഇൻസർവീസ് അപേക്ഷ കർക്കും ബിഫാമിന് 55 ശതമാനം മാർക്ക് വേണം. ബിരുദമെടുത്തശേഷം കുറഞ്ഞത് അഞ്ചുവർഷത്തെ പ്രൊഫഷണല്‍ പ്രവൃത്തിപരിചയം ഉള്ളവർക്ക് 50 ശതമാനം മാർക്ക് മതി. ജനറല്‍ ക്വാട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല.

 

ജിപാറ്റ് യോഗ്യത

 

സർവീസ് വിഭാഗം അപേക്ഷകർ ഉള്‍പ്പെടെയുള്ളവർ നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷന് ഇൻ മെഡിക്കല്‍ സയൻസ് (എൻ ബി.ഇ.എം.എസ്) നടത്തിയ 2025- ലെ ഗ്രാറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) യോഗ്യത നേടിയിരിക്കണം.

 

റാങ്ക് പട്ടിക

 

യോഗ്യതാ വ്യവസ്ഥകള്‍ക്കു വിധേയമായി ജിപാറ്റ് 2025 റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ ജിപാറ്റ് 2025 സ്കോറില്‍ തുല്യതവരുന്ന പക്ഷം ബീഫാം പ്രോഗ്രമിൻ്റെ നാലാം വർഷത്തില്‍/ ഏഴും എട്ടും സെമസ്റ്ററുകളില്‍ ഉയർന്ന മാർക്ക് ലഭിച്ചയാള്‍ക്ക് ഉയർന്ന റാങ്ക് നല്‍കും.

 

അപേക്ഷ

 

സർവീസ് വിഭാഗക്കാരുടേത് ഉള്‍പ്പെടെയുള്ള അപേക്ഷ www.cee.kerala.gov.in ലെ എംഫാം 2025 ഓണ്‍ലൈൻ ആപ്ലിക്കേഷൻ ലിങ്ക് വഴി സെപ്റ്റംബർ 10-ന് വൈകീട്ട് ആറുവരെ നല്‍കാം.

 

അപേക്ഷാഫീസ്, ജനറല്‍ സർവിസ വിഭാഗം അപേക്ഷകർക്ക് 600 രൂപ, പട്ടികവിഭാഗക്കാർക്ക് 300 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡി ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.

 

സർവീസ് വിഭാഗം

 

സർവീസ് ക്വാട്ട അപേക്ഷകർ ഓണ്‍ലൈൻ അപേക്ഷ നല്‍കുന്നതിനൊപ്പം അപേക്ഷ നല്‍കിയ ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ അക്നോളജ്മെൻ്റ് പേജിൻ്റെ പകർപ്പ് സർവീസ് വിശദാംശങ്ങള്‍ ഉള്‍പ്പെടെ പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള രേഖകള്‍ സഹിതം സെപ്റ്റംബർ 10-ന് വൈകിട്ട് ആറിനകം അവരുടെ കണ്‍ട്രോളിങ് ഓഫീസർക്ക് അയച്ചുകൊടുക്കണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.