വയനാട്ടിലെ കോളേജ്, ഐടിഐയിലെ സീറ്റൊഴിവുകൾ

കല്‍പ്പറ്റ ഗവ കോളജില്‍ ഡിഗ്രി കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് ബി.എ ഹിസ്റ്ററി, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി കെമിസ്ട്രി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എ ഇകണോമിക്സ് വിഷയങ്ങളിലും എസ്.ടി വിഭാഗക്കാര്‍ക്ക് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി കെമിസ്ട്രി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.കോം വിഷയങ്ങളിലും ഒ.ബി എക്‌സ്, ഒ.ബി എച്ച് കാറ്റഗറികളില്‍ ബി.എസ.്‌സി കെമിസ്ട്രിയിലും ഒബിഎക്‌സ് കാറ്റഗറിയില്‍ ബി.എ മാസ് കമ്മ്യൂണിക്കേഷനിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 ന് ഓഫീസില്‍ എത്തണം. ഫോണ്‍: 04936 204569.
കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406
വെള്ളമുണ്ട ഗവ. ഐടിഐയിൽ എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ ഓഗസ്റ്റ് 25നകം നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001, 9995624334.