ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ 300 ഒഴിവുകള്‍ : ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ജോലി നേടാന്‍ അവസരം. നാവിക് ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 300 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 11 മുതല്‍ 25 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 300.
നാവിക് (ജിഡി) = 260 ഒഴിവ്
നാവിക് (ഡിബി) = 40 ഒഴിവ്
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 22 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
നാവിക് ജനറല്‍ ഡ്യൂട്ടി
അംഗീകൃത സ്ഥാപനത്തില്‍ നിന്ന്
പ്ലസ് ടു വിജയം (ഗണിതം, ഫിസിക്സ് പഠിച്ചിരിക്കണം)
നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം
അപേക്ഷ ഫീസ്
ജനറല്‍ , ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 300 രൂപ. മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ഫെബ്രുവരി 11 മുതല്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ ഓപ്പണ്‍ ആവും.