സിബിഎസ്‌ഇയില്‍ 21 ഒഴിവുകള്‍ : ജനുവരി 31 വരെ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്‍ (സിബിഎസ് ഇ) ഇപ്പോള്‍ സൂപ്രണ്ട് (ഗ്രൂപ്പ് ബി), ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) തസ്തികകളില്‍ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 212 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷനില്‍ സൂപ്രണ്ട്, ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്.
CBSE/Rectt.Cell/14(87)/SA/2024
സൂപ്രണ്ട് (ഗ്രൂപ്പ് ബി) = 142 ഒഴിവുകള്‍.
ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) = 70 ഒഴിവുകള്‍
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
സൂപ്രണ്ട് (ഗ്രൂപ്പ് ബി)
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. കമ്ബ്യൂട്ടര്‍ പരിജ്ഞാനം.
ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി)
പ്ലസ് ടു വിജയം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 800 രൂപ. മറ്റുള്ളവര്‍ക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിബിഎസ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.