February 16, 2025

വിദ്യാർഥികൾക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് : ജനുവരി 20 വരെ അപേക്ഷിക്കാം  

Share

 

കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും 2024-2025 വർഷത്തേക്കു നല്‍കുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പുകള്‍ക്ക് കേരളസംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളില്‍ക്കൂടി സഹായധനം അനുവദിക്കും.

 

പദ്ധതികളും സഹായധനവും

 

•ഹൈസ്കൂള്‍ (സർക്കാർ/എയ്ഡഡ്) പഠനത്തിന് (ക്ലാസ് 8, 9, 10) പ്രതിവർഷം 2500 രൂപ സ്കോളർഷിപ്പ്. മുൻവാർഷികപരീക്ഷയില്‍ 70 ശതമാനം മാർക്ക് വേണം. മൊത്തം 2820 സ്കോളർഷിപ്പുകള്‍

 

•ഹയർസെക്കൻഡറി പഠനത്തിന് (ക്ലാസ് 11, 12- സർക്കാർ/എയ്ഡഡ് സ്കൂളിലെ പഠനത്തിന്) പ്രതിവർഷം 4000 രൂപ സ്കോളർഷിപ്പ്. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി+ ഗ്രേഡ്/70 ശതമാനം മാർക്ക് വേണം. 3176 പേർക്ക്

 

• ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകള്‍ പഠിക്കുന്നവർക്ക് പരമാവധി 6000 രൂപ സഹായധനമായി ലഭിക്കും (317 പേർക്ക്). കേരളത്തിലെ സർവകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച്‌ ആൻഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസർവകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി ഗ്രേഡ്/60 ശതമാനം മാർക്ക് വേണം

 

• ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്സ് (1133 പേർക്ക്) എങ്കില്‍ 8000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്സ് (3176 പേർക്ക്) എങ്കില്‍ 6000 രൂപയും ലഭിക്കും. കേരളത്തിലെ സർവകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച്‌ ആൻഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസർവകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. പ്ലസ്ടുതലത്തില്‍ 70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം

 

• ബിരുദാനന്തര ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്സ് (80 എണ്ണം) എങ്കില്‍ പ്രതിവർഷം 16,000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്സ് (530 എണ്ണം) എങ്കില്‍ 10,000 രൂപയും ലഭിക്കും. കേരളത്തിലെ സർവകലാശാലകള്‍ അംഗീകരിച്ച, കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച്‌ ആൻഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസർവകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം അഡ്മിഷൻ ലഭിക്കുന്ന കോഴ്സുകള്‍ക്ക്. യോഗ്യതാ കോഴ്സ് മാർക്ക് വ്യവസ്ഥ വിജ്ഞാപനത്തിലുണ്ട്.

 

• ദേശീയനിലവാരമുള്ള പ്രീമിയർ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കോഴ്സുകളില്‍ പഠിക്കുന്നവർക്ക് (29 എണ്ണം) പ്രതിവർഷം പരമാവധി 50,000 രൂപവരെ ലഭിക്കും. പഠനം ഐ.ഐ.ടി., ഐ.ഐ.എം., എ.ഐ.ഐ.എം.എസ്., ജിപ്മർ, ഐ.ഐ.എസ്സി., എൻ.ഐ.ടി., നാഷണല്‍ ലോ സ്കൂള്‍, നാഷണല്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, എൻ.ഐ.എഫ്.ടി. തുടങ്ങിയവയിലായിരിക്കണം

 

• ഗവേഷണവിദ്യാർഥികള്‍ക്ക് (മൂന്നുപേർക്ക്) പ്രതിവർഷം 25,000 രൂപ. കേരളത്തിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി, യു.ജി.സി. അംഗീകാരമുള്ള ഇന്ത്യയിലെ ഇതര യൂണിവേഴ്സിറ്റികള്‍ (അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴി സംസ്ഥാനത്തിനുപുറത്തെ സർവകലാശാലകളില്‍ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികള്‍ക്ക്). 55 ശതമാനം മാർക്കോടെയുള്ള പി.ജി. വേണം

 

• സി.എ., സി.എസ്., സി.എം.എ. (ഐ.സി.ഡബ്ല്യു.എ.) എന്നീ കോഴ്സുകളില്‍ പഠിക്കുന്നവർക്ക് (32 എണ്ണം) പ്രതിവർഷം 10,000 രൂപ സ്കോളർഷിപ്പ് നല്‍കും. സി.എ., സി.എം.എ., ഇന്റർമീഡിയറ്റ് തലം, സി.എസ്. എക്സിക്യുട്ടീവ് തലം പൂർത്തിയാക്കി നാലുവർഷം കഴിയാത്തവരെയാണ് പരിഗണിക്കുക

 

• മെഡിക്കല്‍/എൻജിനിയറിങ് (യു.ജി./പി.ജി.)/നിയമപഠനം/സി.യു.ഇ.ടി. എന്നിവയുടെ പ്രവേശനപരീക്ഷാ പരിശീലനത്തിന് അടച്ച ഫീസ് തിരികെ ലഭിക്കും. തിരികെ ലഭിക്കാവുന്ന പരമാവധി തുക 10,000 രൂപ. ബിരുദതലത്തില്‍ 480 പേർക്കും പി.ജി.തലത്തില്‍ 134 പേർക്കും

 

• ബാങ്ക്, എസ്.എസ്.സി., പി.എസ്.സി., യു.പി.എസ്.സി. (സിവില്‍ സർവീസസ് പരീക്ഷയൊഴികെ), മറ്റു മത്സരപരീക്ഷകള്‍ എന്നിവയ്ക്കുള്ള പരിശീലനത്തിനായി വിദ്യാസമുന്നതി മത്സരപരീക്ഷാപരിശീലന സഹായധനപദ്ധതി 400 പേർക്ക് നല്‍കും. പരമാവധി 6000 രൂപ സഹായധനം എന്നതിനു വിധേയമായി പരിശീലനത്തിന് ഒടുക്കിയ ഫീസ് തിരികെ ലഭിക്കും. നിലവാരമുള്ള സ്ഥാപനത്തില്‍ നേരിട്ട് പഠിക്കുകയായിരിക്കണം (ഓണ്‍ലൈൻ പരിശീലനത്തിന് സഹായം ലഭിക്കില്ല)

 

• സിവില്‍ സർവീസസ് പരീക്ഷാപരിശീലനത്തിന് സഹായധനമായി പ്രിലിമിനറി കോഴ്സ് പരിശീലനത്തിന് പരമാവധി 15,000 രൂപയും (32 പേർക്ക്) പ്രിലിമിനറി പാസായശേഷമുള്ള മെയിൻ പരീക്ഷാപരിശീലനത്തിന് പരമാവധി 25,000 രൂപയും (എട്ടുപേർക്ക്) സിവില്‍ സർവീസസ് ഇന്റർവ്യൂവില്‍ പങ്കെടുക്കാൻ പരമാവധി 30,000 രൂപയും (നാലുപേർക്ക്) സഹായധനമായി ലഭിക്കും

 

• നെറ്റ്, സെറ്റ്, സി-ടെറ്റ്, കെ-ടെറ്റ് തുടങ്ങിയവയുടെ പരിശീലനത്തിന് (വകുപ്പുതല യോഗ്യതാനിർണയ പരീക്ഷകള്‍ ഒഴികെ) പരമാവധി 8000 രൂപവരെ സഹായധനം. ഓണ്‍ലൈൻ പരിശീലനത്തിന് സഹായം ലഭിക്കില്ല.

 

ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍, വിശദമായ അർഹതാ വ്യവസ്ഥകള്‍ (പ്രായവ്യവസ്ഥയുണ്ടെങ്കില്‍ അതുള്‍പ്പെടെ) വെബ്സൈറ്റിലെ ബന്ധപ്പെട്ട വിജ്ഞാപനങ്ങളിലുണ്ട്.

 

•പൊതുവ്യവസ്ഥകള്‍

 

• അപേക്ഷകർ കേരളത്തിലെ സംവരണ ഇതരവിഭാഗങ്ങളില്‍ പെടുന്നവരായിരിക്കണം

 

• അപേക്ഷകരുടെ/പിതാവിന്റെ/മാതാവിന്റെ/രക്ഷാകർത്താവിന്റെ വാർഷിക കുടുംബവരുമാനം നാലുലക്ഷംരൂപയില്‍ താഴെയായിരിക്കണം

 

• അപേക്ഷകർ ഉള്‍പ്പെട്ട റേഷൻകാർഡില്‍ അംഗമായ വ്യക്തിയുടെ (മുകളില്‍ സൂചിപ്പിച്ചവരില്‍ ഒരാള്‍) പേരിലായിരിക്കണം കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്

 

• അപേക്ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കുമാത്രമേ സഹായധനം നല്‍കൂ

 

• www.kswcfc.org -ല്‍ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. അപ്പോള്‍ ലഭിക്കുന്ന യൂസർ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത് പ്രൊഫൈല്‍ രൂപപ്പെടുത്തി ജനുവരി 20 വരെ അപേക്ഷിക്കാം

 

• തിരഞ്ഞെടുപ്പില്‍, കുറഞ്ഞ വരുമാനപരിധിയില്‍പ്പെടുന്നവർക്ക് മുൻഗണന നല്‍കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.