പനമരത്ത് കാപ്പി മോഷണം : മൂന്നുപേർ അറസ്റ്റിൽ

പനമരം : മാതോത്ത്പൊയിൽ പത്മരാജൻ എന്നാളുടെ തോട്ടത്തിൽ നിന്നും കാപ്പി മോഷണം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. മാതോത്ത് പൊയിൽ ഉന്നതിയിലെ രാജീവ് (27) രാജൻ (29), സുനിൽ (27 ), എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദാമോദരനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ കളവ് ചെയ്ത ഒരു കിന്റലോളം ഉണ്ടകാപ്പി കണ്ടെടുത്തു.
അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ‘മോഹൻദാസ് , CR ,അനീഷ് PV സിവിൽ പോലീസ് ഓഫീസർ ന്മാരായ , രതീഷ് ശേഖർ ധനീഷ് AC ഷിഹാബ് MA രഘു തുടങ്ങിയവർ ഉണ്ടായിരുന്നു.