വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കണം -സി.എം.പി.

പനമരം : വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് വൈദ്യുതി നിരക്ക് വർധനയിലൂടെ ഷോക്ക് ട്രീറ്റ്മെൻറ് നൽകിയിരിക്കുകയാണ് പിണറായി സർക്കാറെന്ന് സി.എം.പി. വയനാട് ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. വൈദ്യുതി ചാർജ് വർധനവ് ഉടൻ പിൻവലിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്ക് പുനരാധിവാസത്തിന് വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ടി.കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. എം.പി. ഗംഗാധരൻ, സി.അബ്ദുൽ നാസർ, പി.രാമചന്ദ്രൻ, മാത്യു കൊളത്താറ, ശ്രീധരൻ അമ്മാനി, പി.ബാലൻ, നിതിൻ തോമസ് എന്നിവർ സംസാരിച്ചു.