ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫീസ്-റീ ഇംബേഴ്‌സ്‌മെന്റ് സ്കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളില്‍ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീസ് – റീ ഇംബേഴ്‌സ്മെന്റ് സ്‌കോളർഷിപ്പ് നല്‍കുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ ക്രിസ്ത്യൻ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗങ്ങളില്‍പ്പെട്ട വിദ്യാർത്ഥികള്‍ക്കാണ് സ്‌കോളർഷിപ്പ്, ഒരു വർഷത്തെ / രണ്ടു വർഷത്തെ കോഴ്‌സിന് പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ്പ് തുക നല്കുന്നത്. രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നല്‍കാം.
ബിപിഎല്‍ വിഭാഗക്കാർക്ക് മുൻഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളർഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അർഹരായ ആണ്‍കുട്ടികളെയും സ്‌കോളർഷിപ്പിന് പരിഗണിക്കും.
ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minonitywelfare.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബർ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2300524, 2302090.