കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ( കെ-ടെറ്റ് ) ; നവംബര്‍ 20 വരെ അപേക്ഷിക്കാം

അധ്യാപക യോഗ്യത പരീക്ഷ, കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്, കെ-ടെറ്റ് നായുള്ള അപേക്ഷ നവംബര്‍ 11 മുതല്‍ 20 വരെ. കാറ്റഗറി ഒന്നിന് ജനുവരി 18ന് രാവിലെ 10 മുതല്‍ 12.30 വരെയും, കാറ്റഗറി രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ നാല് വരെയുമാണ് പരീക്ഷ.
കാറ്റഗറി മൂന്നിന് ജനുവരി 19ന് രാവിലെ 10 മുതല്‍ 12.30 വരെയും, കാറ്റഗറി നാലിന് ഉച്ചക്ക് ശേഷം രണ്ട് മുതല്‍ നാലര വരെയും പരീക്ഷ നടക്കും.
ജനുവരി എട്ടുമുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജനറല്‍ വിഭാഗത്തിന് 500 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി, കാഴ്ച്ച പരിമിത വിഭാഗത്തിന് 250 രൂപയുമാണ് പരീക്ഷ ഫീസ്. നവംബര്‍ 20 ആണ് ഫീസടയ്ക്കാനുള്ള അവസാന തീയതി.
വിശദമായ വിജ്ഞാപനം https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in, www.scert.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.