സ്റ്റേറ്റ് മെറിറ്റ്, പോസ്റ്റ് മെട്രിക്, നോര്‍ക്ക-റൂട്ട്‌സ് സ്‌കോളര്‍ഷിപ്പുകൾക്ക് അപേക്ഷിക്കാം

കൽപ്പറ്റ : കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റ്‌സ് വിത്ത് ഡിസബിലിറ്റീസ് സ്‌കോളര്‍ഷിപ്പിനായി https://scholarships.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം. അവസാന തീയതി നവംബര്‍ 15. ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നല്‍കുന്നതിനുള്ള അവസാന തീയതി 30ലേക്ക് നീട്ടിയിട്ടുണ്ട്. 9446096580, [email protected]
സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്
സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് മാന്വലായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ https://collegiateedu.kerala.gov.in ല്‍ സ്‌കോളര്‍ഷിപ്പ് മെനുവില്‍ ലഭ്യമാക്കിയിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് 25ന് വൈകീട്ട് 5നകം സമര്‍പ്പിക്കണം. സംശയങ്ങള്‍ക്ക്: 9446780308.
നോര്‍ക്ക-റൂട്ട്‌സ് സ്കോളര്‍ഷിപ്പ്
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായധനം നല്‍കുന്ന നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രണ്ടുവര്‍ഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാര്‍ഷികവരുമാനം മൂന്നുലക്ഷം രൂപവരെയുള്ള പ്രവാസി കേരളീയരുടെയും മുന്‍പ്രവാസികളുടെയും മക്കള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2024-2025 അധ്യായന വര്‍ഷത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാകണം. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. റെഗുലര്‍ കോഴ്‌സുകള്‍ക്കും കേരളത്തിലെ സര്‍വകലാശാലകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് www.scholarship.norkaroots.org വഴി നവംബര്‍ 30നകം അപേക്ഷിക്കണം.
വിവരങ്ങള്‍ക്ക് : 0471 2770528/ 2770543/ 2770500, നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്ന് ) + 91- 8802012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്).