യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചവര്‍ അറസ്റ്റില്‍
വെള്ളമുണ്ട : യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചവര്‍ അറസ്റ്റില്‍. തരുവണ സ്വദേശികളായ കുന്നുമ്മലങ്ങാടി കാഞ്ഞായിവീട്ടില്‍ കെ.എ മുഹമ്മദ് ലത്തീഫ് (36), കെ. മുഹമ്മദ് യൂനസ് (34), കുന്നുമ്മലങ്ങാടി തളിക്കുഴി വീട്ടില്‍ മുനീര്‍ (41) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.
2024 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ തരുവണ കുന്നുമ്മലങ്ങാടി നാവിയങ്കണ്ടി
മുഹമ്മദലി (41) യുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതികള്‍ കൈകൊണ്ടും വിറകുവടി കൊണ്ടും അതിക്രൂരമായി മര്‍ദിക്കുകയും അക്രമം തടയാന്‍ ശ്രമിച്ച പരാതിക്കാരന്റെ ഭാര്യയെയും മാതാവിനെയും ചവിട്ടി തള്ളി വീഴ്ത്തുകയും ചെയ്തു എന്ന പരാതിയിലാണ് കേസെടുത്തത്. മര്‍ദ്ദനത്തില്‍ പരാതിക്കാരന്റെ ഇരു കൈകളുടെയും എല്ലു പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. വെള്ളമുണ്ട സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എല്‍ സുരേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റഹീം എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
