ഇതാണാ ഭാഗ്യശാലി : തിരുവോണം ബമ്പർ കർണാടക സ്വദേശി അൽത്താഫിന്
ബത്തേരി : തിരുവോണം ബമ്പർ ടിക്കറ്റ് ഭാഗ്യശാലി കർണാടക സ്വദേശി. സമ്മാനം ലഭിച്ചത് മൈസൂരു പാണ്ഡവപുര സ്വദേശി അൽത്താഫിന്. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. 15 കൊല്ലമായി ലോട്ടറി എടുക്കുന്നതാണെന്ന് അൽത്താഫ് പറഞ്ഞു. ടിക്കറ്റ് എടുത്തത് വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോൾ ബത്തേരിയിൽ നിന്ന്. വാടക വീട്ടിൽ കഴിയുന്ന അൽത്താഫിന് സ്വന്തമായി ഒരു വീടും മകളുടെ വിവാഹവും നടത്തുകയെന്നത് ആദ്യ ആഗ്രഹമെന്ന് അറിയിച്ചു.
