കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

ഫിസിഷ്യൻ നിയമനം
► ഹെൽത്ത് സെൻ്ററിൽ കരാറടിസ്ഥാനത്തിൽ ഫിസിഷ്യനെ നിയമിക്കുന്നു. 18-ന് വൈകീട്ട് അഞ്ചിനുമുൻപ് ഓൺലൈനായി അപേക്ഷിക്കണം.
ഗസ്സ് അധ്യാപക നിയമനം
►തൃശ്ശൂർ പേരാമംഗലത്തുള്ള സെൻ്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ മലയാളം ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷ ccsitmcathiroor@ gmail.com എന്ന മെയിലിൽ ഏഴിനു മുൻപ് അയക്കുക.
എം.ബി.എ. പ്രവേശനം
► എം.ബി.എ. പ്രോഗ്രാമിൽ ഒഴിവുള്ള സീ റ്റുകളിലേക്ക് സെപ്റ്റംബർ ഏഴിന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യത ഇല്ലാത്തവർക്കും ബിരുദ മാർക്കിൻ്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തവർ കൂടുതൽ വിവരങ്ങൾക്കായി അതത് കോളേജ്/ സെൻ്ററുമായി ബന്ധപ്പെടണം.
വിവിധ സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. ജനറൽ/ സംവരണ വിഭാഗങ്ങളിൽ ഒഴിവുണ്ട്. സെന്ററുകളുടെ പേര്, ഹാജരാകേണ്ട സമയം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ.
1. എസ്.എം.എസ്. പേരാമംഗലം, തൃശ്ശൂർ- സെപ്റ്റം. ഏഴ്. 7012812984, 8848870850.
2. എസ്.എം.എസ്. കല്ലായി, കോഴിക്കോട്- സെപ്റ്റം. ഒൻപത്. 7306104352, 7594006138.
3. എസ്.എം.എസ്. വടകര- സെപ്റ്റം. 11. 6282478437, 9497835992.
4. എസ്.എം.എസ്. കൊടുവായൂർ, പാലക്കാ – സെപ്റ്റം. ഏഴ്. 04923251863, 9961880150.
5. എസ്.എം.എസ്. കുറ്റിപ്പുറം- സെപ്റ്റം. ഏഴ്. 8943129076, 8281730002.
കായികവിഭാഗം ബിരുദദാന ചടങ്ങ് 10-ന്
►കാലിക്കറ്റ് സർവകലാശാലയുടെ കായികവിഭാഗം ബിരുദദാന ചടങ്ങ് സെപ്റ്റംബർ 10-ന് നടക്കും. സർവകലാശാലി സെമിനാർ കോംപ്ലക്സിൽ രാവിലെ 10.30-ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. 270 കായികതാരങ്ങൾക്കാണ് കാഷ് അവാർഡും കിറ്റുകളും വിതരണം ചെയ്യുക.
പി.ജി. പ്രവേശനം
ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്‌മെന്റ്റിനുശേഷം നിലനിൽ ക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി പരിഷ്‌കരിച്ച റാങ്ക്‌ലിസ്റ്റിൽനിന്നും പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സീറ്റൊഴിവ് എന്നിവ പരിശോധിച്ച് സെപ്റ്റംബർ 13-ന് മുൻപായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്. ആൻഡ് സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രിൽ 2024 റെഗുലർ/സപ്ലിമെൻ്ററി/ഇം പ്രൂവ്മെൻ്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
യു.ജി. ഫൗണ്ടേഷൻ കോഴ്‌സ് രജിസ്ട്രേഷൻ 12 വരെ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ജനറൽ ഫൗണ്ടേഷൻ കോഴ്‌സിനും ഡിസിപ്ലിൻ ഫൗണ്ടേഷൻ കോഴ്സിനും ഓൺലൈനായി രജിസ്റ്റർചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 12 വരേക്ക് നീട്ടി. ഒന്നാം സെമസ്റ്റർ നവംബർ 2024 റെഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് പിന്നീട് ലഭ്യമാക്കും.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം നടത്തുന്നു. പാനൽ തയ്യാറാക്കുന്നതിനുള്ള അഭിമുഖം 24-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ഫോൺ:- 9497407071.
എം.ബി.എ. പ്രവേശനം
എം.ബി.എ. പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനവിഭാഗം വെബ്സൈറ്റ് വഴി ലേറ്റ് ഫീസോടുകൂടി 12-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ മുഖാന്തരമുള്ള ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ – 2024 ( സി.ബി.സി.എസ്.എസ്. – യു.ജി.) അഞ്ചാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 23 വരെയും 190 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതൽ ലഭ്യമാകും. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.