കാട്ടിക്കുളത്തെ പള്ളിഓഫീസില്‍ മോഷണം : യുവാവ് പിടിയില്‍
1 min read
മാനന്തവാടി : സെന്റ് പീറ്റേഴ്‌സ് മലങ്കര പള്ളി ഓഫീസില്‍നിന്നു 14,000 രൂപ വിലമതിക്കുന്ന സിസിടിവി ഡിവിആറും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. മുള്ളന്‍കൊല്ലി എടമല കിഴക്കനേത്ത് റോമിയോയെയാണ് (27) തിരുനെല്ലി പോലീസ് കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന്അറസ്റ്റു ചെയ്തത്.
ജൂലൈ 18നായിരുന്നു പള്ളി ഓഫീസില്‍ മോഷണം. 2023 നവംബറില്‍ കാട്ടിക്കുളം കരുണാഭവന്‍ വൃദ്ധസദനത്തില്‍നിന്നു 22,000 രൂപ വിലമതിക്കുന്ന മൂന്ന് ചാക്ക് കാപ്പിക്കുരു മോഷ്ടിച്ചത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. പുല്‍പ്പള്ളി സ്റ്റേഷനില്‍ നാലും മാനന്തവാടി, കേണിച്ചിറ സ്റ്റേഷനുകളില്‍ ഒന്നുവീതവും കളവുകേസില്‍ പ്രതിയാണ് റോമിയോ. വൈത്തിരി സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്.