September 20, 2024

തുടര്‍ച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ തുടർന്ന് സ്വര്‍ണവില

1 min read
Share

 

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിനം പിന്നിട്ടിട്ടും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

 

ഇന്നലെയും മറ്റന്നാളും ഇതേവിലയില്‍ തന്നെയാണ് സ്വര്‍ണം, വെള്ളി നിരക്കുകളുടെ വ്യാപാരം പുരോഗമിച്ചത്. ശനിയാഴ്ച വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലായിരുന്നു. ശനിയാഴ്ചത്തെ നിരക്കിലാണ് ഇത്രയും ദിവസം വ്യാപാരം നടന്നത്.

 

ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയില്‍നിന്ന് 02 രൂപ കൂടി 93 രൂപയിലാണ് വ്യാപാരം നടന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.