പെരിക്കല്ലൂരിൽ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപള്ളി : 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഫിറോസ് (47) ആണ് അറസ്റ്റിലായത്.
പെരിക്കല്ലൂർ ഭാഗത്ത് എക്‌സൈസ് മൊബൈൽ ഇന്റർവൻഷൻ യൂണിറ്റും വയനാട് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണനും പാർട്ടിയും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എക്സൈസ് പ്രിവൻ്റീവ് ഓഫിസർ സി.ഡി സാബു, സിവിൽ എക്സൈസ് ഓഫിസർമാരായ സനൂപ് എം.സി സുമേഷ്, വി.എസ് അർജുൻ, കെ.ഷിന്റോ സെബാസ്റ്റ്യൻ, ബാബു ആർ.സി, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.