വയനാട് മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം ; യുവാവ് അറസ്റ്റില്‍
മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വട്ടോളി ആലാറ്റില്‍ ചക്കാലക്കല്‍ വീട്ടില്‍ ലിജോ ജോസ് (26) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 9 ന് രാത്രിയിൽ ഉനൈസ് എന്ന ജീവനക്കാരനെ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി മര്‍ദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിക്കുകയും മാനന്തവാടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ ഹോസ്പ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ടും വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.