ദേശീയ ജൂനിയർ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബുവിന് സ്വർണ്ണം
പനമരം : കാര്യവട്ടം എൽ.എൻ.സി.പി.ഇ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 16-ാമത് ദേശീയ ജൂനിയർ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു ഒന്നാംസ്ഥാനം നേടി. നടവയൽ സെൻ്റ് തോമസ് ഹൈസ്ക്കുൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. നടവയൽ ജി.ജി കളരി സംഘത്തിലെ ജോസ്, കുട്ടികൃഷ്ണൻ എന്നിവരാണ് ഗുരക്കൾ. കഴിഞ്ഞ വർഷം സബ് ജൂനിയർ ഹൈകിക്കിൽ സ്വർണ്ണം, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയിരുന്നു. നടവയൽ കോയിക്കാട്ടിൽ സാബു – ബിജി ദമ്പതികളുടെ മകളാണ്.