മദ്യലഹരിയിൽ പശുവിനെ വെട്ടി പരിക്കേൽപ്പിച്ചു
1 min read
പനമരം : മദ്യലഹരിയിൽ പശുവിനെ വെട്ടി പരിക്കേൽപ്പിച്ചു. നീർവാരം നെടുങ്കുന്ന് കോളനിയിലെ ബാബുവിന്റെ പശുവിനെയാണ് അയൽവാസിയായ ബാലൻ വെട്ടി പരിക്കേൽപ്പിച്ചത്. പിൻകാലിൽ ഗുരുതരമായി മുറിവേറ്റതിനെ തുടർന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പശുവെന്ന് ബാബു പറഞ്ഞു.
കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് പശുവിന് നേരെയുണ്ടായ ക്രൂരത.
10 ലിറ്ററോളം പാൽ ലഭിച്ചിരുന്ന പശുവാണിത്. സംഭവത്തിൽ പനമരം പോലീസ് ബാലനെതിരെ കേസ്സ് എടുത്തു. ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.