ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി : കേരള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കേളക്കവല പുത്തന്‍പുരയില്‍ ഷിപ്സി ഭാസ്‌കരന്‍ (46) നെയാണ് വെള്ളിയാഴ്ച രാത്രി ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കബനിഗിരിയിലെ കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് ഉപയോഗശൂല്യമായി ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.
പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കള്‍: അശ്വിന്‍, ആദവ്.