നീർവാരത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നു
പനമരം : നീര്‍വാരത്ത് കിണര്‍ പൂര്‍ണ്ണമായും ഇടിഞ്ഞു താഴ്ന്നു. നീര്‍വാരം മൈലുകുന്ന് ഉന്നതിയിലെ നൂറോളം കുടുംബങ്ങള്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന കിണറാണ് പൂര്‍ണ്ണമായും ഇടിഞ്ഞു താഴ്ന്നത്. കുടിവെള്ളത്തിനായുള്ള ഇവരുടെ ഏക ആശ്രയമായിരുന്ന കിണറാണ് ഇന്ന് പുലർച്ചയോടെ ഇടിഞ്ഞു താഴ്ന്നത്. ഇതോടെ കുടിവെള്ളം ഇനി എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലായിരിക്കുകയാണ് ഇവര്‍. കുടിവെള്ളം എത്തിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് ഉന്നതി നിവാസികള്‍ ആവശ്യപ്പെട്ടു.