സ്വര്‍ണവില താഴേക്ക് : ഇന്ന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 360 രൂപ താഴ്ന്ന് 54,520 രൂപയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 54,880 രൂപയിലും, ഗ്രാമിന് 15 രൂപ ഇറങ്ങി 6,860 രൂപയിലുമായിരുന്നു വ്യാപാരം.