കൽപ്പറ്റയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
കൽപ്പറ്റ : മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സിൻ്റെ മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കാട്ടിക്കുളം സ്വദേശി ജിഷ്‌ണുവിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും ജിഷ്‌ണുവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാൾ സ്ഥലത്തുനിന്നും മുങ്ങിയതായുമാണ് വിവരം.