കുതിച്ചുയർന്ന് സ്വർണം : പവന്‍റെ വില വീണ്ടും 54,000 കടന്നു
കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവന് 520 രൂപയാണ് ഇന്ന് വർധിച്ചത് ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,120 രൂപയാണ്.
ഇന്നലെ ഗ്രാമിന് 6,700 രൂപയും, പവന് 53,600 രൂപയുമായിരുന്നു വില. ഈ മാസം തുടക്കം മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വര്‍ണവില കുതിക്കുകതാണ്. 53,000 രൂപയില്‍ മാസം ആരംഭിച്ച സ്വര്‍ണമാണ് ഇന്ന് 54,120 രൂപയില്‍ എത്തിനില്‍ക്കുന്നത്.
ആറു ദിവസം കൊണ്ട് പവന് 1,160 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സ്വര്‍ണവിലയിലെ കുതിച്ചുചാട്ടവും, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവുമാണ് പ്രാദേശിക സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 1.49% വില വര്‍ധിച്ചു. അതായത് ഔണ്‍സിന് 35.05 ഡോളര്‍ വര്‍ധിച്ച് 2,391.59 ഡോളറിലെത്തി.