നെയ്ക്കുപ്പയിൽ കാട്ടാന ബസ് സ്റ്റോപ്പ് തകർത്തു
നടവയൽ : നെയ്ക്കുപ്പ എകെജിയിൽ ബസ് കാത്തിരുപ്പ് കേന്ദ്രം കാട്ടാന തകർത്തു. ഇന്ന് വെളുപ്പിനാണ് വനത്തിൽ നിന്നും എത്തിയ കാട്ടാന ബസ് കാത്തിരുപ്പ് കേന്ദ്രം തകർത്തത്. ടിൻഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണ്ണമായും തകർന്നു. കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണിത്. വ്യാപക കൃഷിനാശമാണ് കാട്ടാനകൾ ഇതിനോടകം ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്.