സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 53,000 രൂപ എന്ന നിലയിലും, ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില ശനിയാഴ്ച ഒറ്റയടിക്ക് 640 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ഇന്ന് കുറവ് രേഖപ്പെടുത്തുന്നത്. ഇതോടെ, 720 രൂപയാണ് രണ്ടുദിവസത്തിനിടയിലുണ്ടായ കുറവ്. പവന് 600 രൂപയും ഗ്രാമിന് 75 രൂപയും വർധനവ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു.