കുറിച്യാർമലയിൽ കാട്ടാന ആക്രമണം ; എസ്റ്റേറ്റ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്
കൽപ്പറ്റ : കുറിച്യാർമലയിൽ കാട്ടാന ആക്രമണം. എസ്റ്റേറ്റ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്.
കുറിച്യാർമല ഫാക്ടറിക്ക് സമീപത്താണ് കാട്ടാന ആക്രമണമുണ്ടായത്. എസ്റ്റേറ്റില്‍ പണിക്ക് പോവുകയായിരുന്ന കറുകൻതോട് സ്വദേശി ചെരപറമ്പിൽ ഷാജിക്ക് നേരെ ആന പാഞ്ഞടുത്തു. ഷാജി സഞ്ചരിച്ച ബൈക്ക് ആന തകര്‍ത്തു. ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്ക് പറ്റിയില്ല. രാവിലെ 6.30 ഓടെ ആയിരുന്നു ആക്രമണം. നാല് കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് പ്രദേശത്ത് ഇറങ്ങിയത്.