September 20, 2024

കാട്ടിക്കുളത്ത് കടയിൽ സൂക്ഷിച്ച 30 ചാക്ക് റേഷനരി പിടികൂടി

1 min read
Share

 

കാട്ടിക്കുളം : കാട്ടികുളം പനവല്ലി കൈരളി സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയ 30 ചാക്ക് ഫോര്‍ട്ടിഫൈഡ് അരി, റേഷന്‍ അരിയാണെന്ന പ്രാഥമിക ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്തു. 25 കിലോഗ്രാം പ്ലാസ്റ്റിക് ചാക്കുകളിലായി മാറ്റി നിറച്ചനിലയില്‍ കണ്ടെത്തിയ ഫോര്‍ട്ടിഫൈഡ് റേഷനരി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് എന്‍എഫ്എസ്എ ഗോഡൗണിലേക്ക് മാറ്റി.

 

ക്വാളിറ്റി കണ്‍ട്രോളര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വ്യാപാരിക്കെതിരെ കൂടുതല്‍ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം വിജയലക്ഷമി അറിയിച്ചു. ഫോര്‍ട്ടിഫൈഡ് റേഷനരി എങ്ങിനെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ എത്തി എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറോട് നിര്‍ദ്ദേശിച്ചതായും അവര്‍ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.