ഹജ്ജിന് പോകുന്നവർക്ക് യാത്രയപ്പ് നൽകി
പനമരം : പനമരത്തും പരിസര പ്രദേശങ്ങളിൽ നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിനു പോകുന്നവർക്ക് മസ്ജിദുൽ ഹുദാ വെൽഫെയർ കമ്മിറ്റിയുടെയും ജമാഅത്തെ ഇസ്ലാമി പനമരം യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ മസ്ജിദുൽഹുദാ മദ്രസ്സാ ഹാളിൽ യാത്രയപ്പ് നൽകി.
പനമരം മഹല്ല് പ്രസിഡൻ്റ് ഡി.അബ്ദുള്ള ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ടി.പി യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. കൈതക്കൽ മഹല്ല് സെക്രട്ടറി കെ. മൊയ്തീൻ മാസ്റ്റർ, നീരട്ടാടി മഹല്ല് പ്രസിഡൻ്റ് വി.ഉമ്മർഹാജി, ചങ്ങാടക്കടവ് ജുമാമസ്ജിദ് പ്രസിഡൻ്റ് സി.കെ അബു, വാടോച്ചാൽ ടൗൺ ജുമാമസ്ജിദ് പ്രസിഡൻ്റ് കെ.ടി ഇസ്മായിൽ, കീഞ്ഞ് കടവ് ജുമാമസ്ജിദ് പ്രസിഡൻറ് കെ.ഹൈദുർ ഹാജി, മാത്തൂർ ജുമാമസ്ജിദ് പ്രസിഡൻ്റ് വി.അസൈനാർ, തുടങ്ങിയവർ സംസാരിച്ചു.
മസ്ജിദുൽ ഹുദാ പ്രസിഡൻ്റ് കെ.അബ്ദുൽ ജലീൽ യോഗം നിയന്ത്രിച്ചു. എം.അബുബക്കർ, ആറങ്ങാടൻ അബ്ദുൽ നാസർ, വൈശ്യമ്പത്ത് അബ്ദുൽ റഷീദ്, കെ.സി റഷീദ്, സി.എച്ച് അശ്റഫ്, ഉസ്മാൻ ലിംറാസ് തുടങ്ങിയവർ സ്വികരണത്തിനു നന്ദിപറഞ്ഞു.
പനമരം മഹല്ല് കമ്മിറ്റി മെമ്പർമാരായ കോവ ഷാജഹാൻ, ജാഫർ എം.കെ , പി.എൻ സിദ്ദീഖ്, ക്രസൻ്റ് പബ്രിക്ക് സ്കൂൾ മാനോജിംഗ് കമ്മിറ്റി പ്രസിഡൻ്റ് ഇ.കെ കുഞ്ഞമ്മദ് ഹാജി, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി കെ അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു. ടി.ഖാലിദ് സ്വാഗതവും യു.അബ്ദുൽ സലാം നന്ദിയും പറഞ്ഞു. കെ.പോക്കു, സലിം തട്ടാൻകണ്ടി, പി.ഷാനവാസ്, എം.തൻവീർ നേതൃത്വം നൽകി.