കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
മാനന്തവാടി : സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിത്തിൻ്റെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബിഹാർ സ്വദേശിയായ മുകേഷ് കുമാറിനെ (24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കർണാടകയിലെ ബൈരകുപ്പയിൽ നിന്നു കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണു പ്രതിയെ എക്സൈസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ ചില്ലറ വിൽപനയ്ക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവാണിത്. എക്സൈസ് പാർട്ടിയിൽ ഓഫിസർ കെ.ജോണി, പി.ആർ.ജിനോഷ്, സിവിൽ എക്സൈസ് ഓഫിസർ അരുൺ കൃഷ്ണൻ എന്നിവർ പങ്കെടുത്തു . അനന്തര നടപടികൾക്കായി പ്രതിയെ മാനന്തവാടി എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി.