പോലീസ് ചമഞ്ഞ് തട്ടിപ്പ് : യുവാവ് പിടിയില്‍
പുല്‍പ്പള്ളി : പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ ഒസാന്‍ കടപ്പുറം ചെറിയമൊയ്തീന്‍ കനകത്ത് സി.എം. മുഹമ്മദ് റാഫിയെയാണ് (23) ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പ്പള്ളി പോലീസും ചേര്‍ന്ന് പിടികൂടിയത്.
പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ ഒരു കടയിയിലെത്തിയ മുഹമ്മദ് റാഫി അവിടെ അനധികൃത മദ്യവില്‍പന നടക്കുന്നുവെന്ന് വിവരമുണ്ടെന്നും ഷാഡോ പോലീസാണെന്നും പരിചയപ്പെടുത്തി. കടയുടമയില്‍നിന്നു പണം ആവശ്യപ്പെട്ടു. പന്തികേടുതോന്നിയ കടയുടമ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങിയത്.