April 16, 2026

വാഹനങ്ങളില്‍ അമിത ഭാരം കയറ്റി വന്നാല്‍ കീശ കാലിയാകും, ടോള്‍ നാലിരട്ടി വരെ; പുതിയ നിബന്ധന പ്രാബല്യത്തില്‍

Share

 

കൊച്ചി: ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ ടോള്‍ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകള്‍ പ്രകാരം, അനുവദനീയമായ ഭാരത്തില്‍ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള വാഹനങ്ങളെ പിഴയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ 10 ശതമാനം മുതല്‍ 40 ശതമാനം വരെ അധിക ഭാരം കയറ്റിയെത്തുന്ന വാഹനങ്ങള്‍ നിലവിലെ ടോള്‍ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും. 40 ശതമാനത്തില്‍ കൂടുതലായി അമിത ഭാരം കണ്ടെത്തിയാല്‍ ടോള്‍ നിരക്കിന്റെ നാലിരട്ടി വരെ ഈടാക്കും.

 

അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങള്‍ ടോള്‍ പ്ലാസകളില്‍ രേഖപ്പെടുത്തുകയും അത് വഹാൻ പോർട്ടലിലേക്ക് കൈമാറുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന സംവിധാനം ഇല്ലെങ്കില്‍ അധിക ടോള്‍ ഈടാക്കരുതെന്നും നിർദേശമുണ്ട്. ഫാസ് ടാഗ് വഴിയോ യുപിഐ വഴിയോ അല്ലെങ്കില്‍ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ് ഇലക്‌ട്രോണിക് പേയ്മെന്റ് മാർഗങ്ങള്‍ വഴിയോ മാത്രമേ ടോള്‍ ഈടാക്കാവൂ. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് അതിനുള്ള പിഴയും കൂടാതെ ബാധകമാകും എന്നും ഉത്തരവില്‍ പറയുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.