ആറാട്ടുതറയിൽ വീട് കുത്തിത്തുറന്ന് മോഷണം: 3 പേർ പിടിയിൽ
മാനന്തവാടി : ആറാട്ടുതറയിൽ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. കഴിഞ്ഞ 27 ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്.
ആറാട്ടുതറ കപ്പലാംകുഴിയിൽ കെ.കെ ഷാജർ (43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ വീട്ടിൽ കെ.വി ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ വീട്ടിൽ കെ. ഇബ്രാഹിം (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാനന്തവാടി എസ്.എച്ച്.ഒ ബിജു എം.വിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജാൻസി മാത്യു, ഷാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ എം.ടി, മനു അഗസ്റ്റിൻ, സജിത് കുമാർ, വിപിൻ, റോബിൻ ജോർജ്, സിവിൽ പോലീസ് ഓഫീസർ അഫ്സൽ എന്നിവർ ചേർന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.