September 20, 2024

തെങ്ങ് മറിച്ചിടുന്നതിനിടെ കാട്ടുകൊമ്പൻ ഷോക്കേറ്റു ചരിഞ്ഞു

1 min read
Share

 

പനമരം : നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. നീർവാരം അമ്മാനി പാറവയൽ ജയരാജന്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12 വയസ് പ്രായമുള്ള കാട്ടു കൊമ്പനാണ് ചരിഞ്ഞത്.

 

ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം. വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് വൈദ്യുതി ലൈനിൽ വീഴുകയും അതിൽ നിന്ന് ആനക്ക് ഷോക്കേൽക്കുകയുമായിരുന്നു. വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.