September 20, 2024

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിൻ്റെ കാല് തല്ലിയൊടിച്ചയാൾ അറസ്റ്റിൽ

1 min read
Share

 

പനമരം : ചെറുകാട്ടൂർ ഒഴുക്കൊല്ലി കോളനിയിലെ ശിവദാസനെ (43 ) കോളനിയിൽവെച്ച് മുൻ വൈരാഗ്യത്തെ തുടർന്ന് മരക്കഷ്ണം കൊണ്ട് കാല് തല്ലിയൊടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

നീർവാരം പാലക്കര കോളനിയിലെ ഗിരീഷ് ( അഗീഷ് – 33 ) ആണ് പിടിയിലായത്.

 

കഴിഞ്ഞ 13 നാണ് സംഭവം. പനമരം എസ്.ഐ കെ.ദിനേശൻ, സീനിയർ സി.പി.ഒ അബ്ദുൾ അസീസ്, സി.പി.ഒ വിനായകൻ എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.