നീർവാരത്ത് യുവദമ്പതികൾ മരിച്ച നിലയില്‍ കണ്ടെത്തി
പനമരം : നീര്‍വാരം നെല്ലിക്കുനി കോളനിയില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോപീകൃഷ്ണന്‍ (21), ഭാര്യ വൃന്ദ (19) എന്നിവരാണ് മരിച്ചത്. ഗോപീകൃഷ്ണനെ കോളനിയിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലും, വൃന്ദയെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ഒരു വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിണങ്ങോട് പുത്തന്‍വീട് കോളനി സ്വദേശിയായ ഗോപി കൃഷ്ണന്റെ അമ്മ വീടാണ് നീര്‍വാരത്ത്. പനമരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച് വരികയാണ്.