സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില ; ഇന്ന് പവന് 80 രൂപ കൂടി
സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി സ്വര്‍ണം, വെള്ളി നിരക്കുകള്‍. സ്വര്‍ണവില പവന് 80 രൂപ വര്‍ധിച്ച് 52600 ആയിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6575 രൂപയിലും ഒരു പവന് 22 കാരറ്റിന് 52600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 18 കാരറ്റിന് 40 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന് 18 കാരറ്റിന് 44000 രൂപയുമാണ് വില. വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയില്‍നിന്ന് 01 കൂടി 88 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.