September 22, 2024

പുള്ളിമാനിനെ വേട്ടയാടിയ രണ്ടുപേര്‍ അറസ്റ്റില്‍

1 min read
Share

 

തലപ്പുഴ : വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചന്ദനത്തോട് ഭാഗത്ത് നിന്നും പുള്ളിമാനിനെ വേട്ടയാടി കടത്തിക്കൊണ്ട് പോകുകയും കുറ്റകൃത്യം തടയാന്‍ ശ്രമിച്ച വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാരെ വാഹനം ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളില്‍ രണ്ടു പേരെ വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

വാളാട് സ്വദേശികളായ ചാലില്‍ അയ്യൂബ്, കോമ്പി അബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനുപയോഗിച്ച വാളാട് സ്വദേശിയുടെ വാഹനം KL12B 5632 നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആയുധങ്ങളും മറ്റു പ്രതികളും അന്വേഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ 23 നായിരുന്നു സംഭവം നടന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.