September 20, 2024

തിരുനെല്ലി ചേകാടിയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു ; എട്ടുപേർക്ക് പരിക്ക്

1 min read
Share

 

മാനന്തവാടി : തിരുനെല്ലി അപ്പപ്പാറ – തോല്പെട്ടി റോഡിലെ ചേകാടിയ്ക്ക് സമീപം തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ജമാൽ (36) ആണ് മരിച്ചത്. എട്ടുപേർക്ക് പരിക്കേറ്റു.

 

ഇന്ന് രാവിലെ 7.30-ന് ആയിരുന്നു അപകടം. ആറ് അസം സ്വദേശികളും ഡ്രൈവർ ഉൾപ്പെടെ അഞ്ചു മലയാളികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ എല്ലാവരെയും വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിൽ ജൽജീവൻ മിഷൻ്റെ ജോലിയെടുക്കുന്ന കരാർ തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.