പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
മേപ്പാടി : പോക്‌സോ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ എടക്കര അയനിക്കാട്ടിൽ വീട്ടിൽ എ. ഷജീർ (32)നെയാണ് മേപ്പാടി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കളിച്ചു കൊണ്ടിരുന്ന പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകോദ്ദേശ്യത്തോട് കൂടി നഗ്നതാ പ്രദർശനം നടത്തിയതിനാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.