ചുറ്റുമതിൽ ഉദ്ഘാടനം
പനമരം : എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് കൈതക്കൽ ജി.എൽ.പി സ്കൂളിൽ നിർമിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വി.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സി.അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ബി.പി.സി കെ.കെ സുരേഷ് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ റെജി തോമസ്, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങൾ സംസാരിച്ചു.