ചെതലയത്ത് കടുവ പശുവിനെ ആക്രമിച്ചു
പുൽപ്പള്ളി : ചെതലയം ആറാംമൈൽ പടിപ്പുരയിൽ കടുവയുടെ ആക്രമണം. വീടിനുസമീപം മേയാനായി കെട്ടിയ 9 മാസം ചെനയുള്ള പശുവിനെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പടിപ്പുര നാരായണൻ്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒന്നരയോടെയാണ് സംഭവം. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.