വയനാട് ജില്ലാ ശാസ്ത്രമേള മൂന്ന്, നാല് തിയ്യതികളിൽ പനമരത്ത്
പനമരം : വയനാട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള നവംബർ മൂന്ന്, നാല് തിയ്യതികളിൽ പനമരത്ത് നടക്കും.
42-ാ മത് ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, വിവരസങ്കേതിക മേളകൾക്ക് പനമരം ഗവ.ഹയർസെക്കൻഡറി സ്കൂളാണ് മുഖ്യ വേദിയാവുക. പനമരം ക്രസന്റ് പബ്ലിക് സ്കൂളിലും, പനമരം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കൈറ്റ് വയനാടും വേദികളാവും.
രണ്ട് ദിവസങ്ങളായി 825 ഓളം വിദ്യാർഥികൾ മേളയുടെ ഭാഗമായി മത്സരിക്കും. അഡ്വ. ടി. സിദീഖ് എം.എൽ.എ ശാസ്ത്രമേളയും, സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും, ജനപ്രതിനിധികളും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും, സ്വാഗത സംഘം ജനറൽ കൺവീനറുമായ വി.എ. ശശീന്ദ്ര വ്യാസ്, പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, പി.ടി.എ പ്രസിഡന്റ് സി.കെ. മുനീർ, സ്വഗതസംഘം കൺവീനർ രമേഷ് കുമാർ, പ്രധാനാധ്യാപിക ശ്രീജാ ജയിംസ് എന്നിവർ പങ്കെടുത്തു.