September 20, 2024

തൃശ്ശിലേരിയിൽ സ്വത്ത് തര്‍ക്കത്തിനിടെ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ഗുരുതര പരിക്ക് 

1 min read
Share

 

മാനന്തവാടി : സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തൃശ്ശിലേരി മൊട്ടയിലെ മരട്ടി വീട്ടില്‍ മാത്യു ( ബേബി – 55 ) വിനെയാണ് സഹോദരന്‍ തോമസ് ( കുഞ്ഞ് ) കുത്തിയത്.

 

ഇന്നുച്ചയോടെയാണ് സംഭവം. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായി അടിപിടിക്കിടെ തോമസ് കത്തിവെച്ച് ആക്രമിച്ചതായാണ് പ്രാഥമീക വിവരം. നെഞ്ചില്‍ ആഴത്തിലും, മുഖത്തും, കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മാത്യു നിരീക്ഷണത്തില്‍ കഴിയുകയാണ്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയാണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.