തെളിവെടുപ്പിനിടെ രക്ഷപ്പെട്ട പ്രതി വീണ്ടും പോലീസ് പിടിയിൽ
മേപ്പാടി : തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിലായി. കോട്ടവയൽ സ്വദേശി മനുവിനെ വൈത്തിരിയിൽ വച്ച് മേപ്പാടി പോലീസും വൈത്തിരി പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ പത്താം തീയതി കുന്നമ്പറ്റയിലെ മോഷണം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഇയാൾ തളിമലയിൽ എത്തിയിരുന്നു. പോലീസ് എത്തിയതോടെ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് ചേലോട് വെച്ചാണ് ഇയാളെ പിടികൂടിയത്.