പിടിഎ അവാർഡ് സമർപ്പണവും പ്രതിഭാ സംഗമവും നടത്തി
പനമരം : പൊതുവിദ്യാഭ്യാസ വകുപ്പ് ബെസ്റ്റ് പി.ടി.എ അവാർഡ് സംസ്ഥാനതലത്തിൽ നാലാം സ്ഥാനം നേടിയ ജിഎൽപിഎസ് കൈതക്കലിനെ അനുമോദിക്കലും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും നടത്തി.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സിനോ പാറക്കാലായിൽ മുഖ്യപ്രഭാഷണം നടത്തി. അനിൽകുമാർ (ഡി.പി.സി, എസ്എസ്കെ വയനാട് ), വാർഡ് മെമ്പർ കെ.ശാന്ത, കെ.കെ സുരേഷ് (ബിപിസി മാനന്തവാടി), ഷീജ ടി.ആർ ( സീനിയർ ലെക്ചറർ DIET വയനാട് ), സജി എം.ഒ ( സീനിയർ ലെക്ചറർ DIET വയനാട് ), ജയദാസൻ യുഎസ് (മുൻ ഹെഡ് മാസ്റ്റർ ), മിയ ചാർളി (എംപിടിഎ, പ്രസിഡന്റ് ) സിദ്ധീഖ് പി ( പിടിഎ , വൈസ് പ്രസിഡന്റ് ), പി സലിം (SMC ചെയർമാൻ ) മാസ്റ്റർ റുഫൈദ് ( സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ അർപ്പിച്ചു. പി ടി എ പ്രസിഡണ്ട് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ റെജി തോമസ് സ്വാഗതവുംസീനിയർ അസിസ്റ്റ്ന്റ് സജിത എം ആർ നന്ദിയും പറഞ്ഞു.