വടുവഞ്ചാലിൽ അജ്ഞാത ജീവി ആടിനെ കൊന്നു
വടുവഞ്ചാല്‍ : അജ്ഞാത ജീവി ആടിനെ കൊന്നു. വടുവഞ്ചാല്‍ വട്ടച്ചോല പ്രദേശത്ത് ഉരിട്ടിയില്‍ ഖമറുദ്ദീന്റെ ഒന്നര വയസ്സ് പ്രായമുള്ളതും ഗര്‍ഭിണിയുമായ ആടിനെയാണ് അജ്ഞാത ജീവി കൊന്നത്.
ഇന്നലെ രാത്രിയിലാണ് സംഭവം. ആടിന്റെ കഴുത്തിനും മറ്റും കടിയേറ്റ് മാരക മുറിവുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചുകാലമായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായും നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.