September 20, 2024

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ 

1 min read
Share

കാട്ടിക്കുളം : വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവർ പനവല്ലി പുളിമൂട്കുന്ന് കോട്ടമ്പത്ത് വീട്ടിൽ സതീശൻ (25) ആണ് അറസ്റ്റിലായത്.

 

വിധവയായ വീട്ടമ്മ വീട്ടിൽ തനിച്ചുള്ളപ്പോൾ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചപ്പോൾ പ്രതി ഇറങ്ങിയോടി എന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് ദിവസം മുൻപാണ് സംഭവം.

 

തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ജി.വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മുമ്പും വിവിധ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.